Anweshanam - http://www.anweshanam.com
foot_wear
http://www.anweshanam.com/articles/454/1/foot_wear/Page1.html
Sulphikar Methar

 
By Sulphikar Methar
Published on April 8, 2008
 

ഫുട് വെയറിലും വിസ്മയം.:.
ഡിസൈനര് വസ്ത്ര
ങ്ങളില്


foot_wear

ഫുട് വെയറിലും വിസ്മയം




ഡിസൈനര്
വസ്ത്രങ്ങളില് പ്രത്യക്ഷപ്പെടുന്ന ഡിസൈനുകള് പോലെയാണ് ഇപ്പോള് ഫുട് വെയറിലും കാണുന്നത്. സാരികളില് ചെയ്യുന്നതു പോലുള്ള എംബ്രേയിഡറി, ബ്രോക്കെയ്ഡ്, തിളങ്ങുന്ന സില്ക്ക് ഇവയൊക്കെയാണ് ഫുട് വെയറിലെ ലേറ്റസ്റ്റ് ട്രെന്ഡ് ഡിസൈനുകള്. വസ്ത്രങ്ങള്ക്ക് മാച്ചു ചെയ്യുന്ന ചെരിപ്പുകള് തന്നെ ധരിക്കണമെന്നുള്ളവര്ക്ക് ഇത്തരം ഫുട് വെയറുകള് തെരഞ്ഞെടുക്കാം. സാരികള്ക്കും ചുരിദാറിനുമെല്ലാം ഇത്തരം ഡിസൈനര് ചെരുപ്പുകള് യോജിക്കും. മുത്തുകളും വളയങ്ങളും പിടിപ്പിച്ച ഒറ്റ സ്ട്രാപ്പുള്ള ചെരിപ്പുകള്ക്കും നല്ല ഡിമാന്ഡാണിപ്പോള്. ഒറ്റ ചെറിയ കിലുങ്ങുന്ന മണി വച്ച ഫുട് വെയറും ഇപ്പോള് ട്രെന്ഡിയാണ്. ഹീലുള്ളവയും ഹീല് ഇല്ലാത്തവയും ഇക്കൂട്ടത്തിലുണ്ട്. എന്നാല് പാര്ട്ടിവെയറുകള്ക്കൊപ്പം ഉയര്ന്ന ഹീല് ഉള്ള ചെരിപ്പുകള് വേണം ധരിക്കാന്. കാഷ്വല് വെയറുകള്ക്കൊപ്പം ഒരിഞ്ചു ഹീലുള്ള ചെരുപ്പുകളാണ് നല്ലത്.