യാഥാസ്ഥിതികത്തിന് വെല്ലുവിളിയായ പ്രിയദത്ത
സവര്ണ്ണ മേല്ക്കോയ്മ കൊടികുത്തി വാണിരുന്ന കാലത്ത് സ്ത്രീത്വം എന്തുവിലകൊടുത്തും സ്വാതന്ത്യ്രത്തിലേക്ക് എത്തിക്കുവാന് കഴിയുമെന്ന് കാട്ടിത്തന്ന ധീരവനിതയാണ് പ്രിയദത്ത. തൊഴിലാളി പ്രസ്ഥാനത്തിണ്റ്റെ സഹയാത്രികനായ സഖാവ് കല്ലാട് കൃഷ്ണണ്റ്റെ ജീവിതം പങ്കിട്ട് ഒരിക്കല് കൂടി സാമൂഹ്യവിപ്ളവം സൃഷ്ടിച്ച പ്രിയദത്ത എന്നും സ്ത്രീത്വത്തിന് മാന്യതയിലേക്ക് ഉയര്ത്തുന്ന ഒരു മാതൃകയായി. നമ്പൂതിരി സ്ത്രീകള് അടുക്കളയില് ഒതുങ്ങിയിരുന്ന കാലത്ത് വീടുവിട്ട് പുറത്തുവന്ന് വിദ്യാഭ്യാസം വിജയകരമായി പൂര്ത്തിയാക്കുകയും സ്വന്തം അധ്വാനത്തില് ജീവിക്കുവാനുള്ള പ്രാപ്തി നേടുകയും ചെയ്തു. ചളവറയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോഴിക്കോട് ഗേളസ്സു ഹൈസ്കൂളില് തേഡ് ഫോമില് ചേര്ന്നു. ഇവിടെ നിന്ന് പലപ്പോഴും യോഗങ്ങളില് വച്ചും വഴിയില് വച്ചും കല്ലാട്ടിനെ കാണുമായിരുന്നു. 1943 ല് ജപ്പാന് വിരുദ്ധ മേളകളില് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ആഭ്യമുഖ്യത്തില് അരങ്ങേറിയ 'മാമ്മുക്കാക്ക' എന്ന നാടകത്തില് നായികയുടെ വേഷം പ്രിയദത്തയ്ക്കായിരുന്നു. ഇവിടെ വച്ചാണ് കല്ലാട്ടുമായി ദൃഢമായ ഒരു ബന്ധം ഉണ്ടാകുന്നത്. 1944 ല് കോഴിക്കോട് നിന്ന് പഠനം ഷൊര്ണ്ണൂറ് ഹൈസ്ക്കൂളിലേക്ക് മാറി. ഇക്കാലത്ത് സ്റ്റുഡന്സ് ഫെഡറേഷന് പ്രവര്ത്തനത്തില് പങ്കാളിയായി. 1947 ല് എസ് എസ് എല് സി പാസായ പ്രിയദത്ത അച്യുതമേനോന് പത്രാധിപരായ മുന്നണി എന്ന വാരികയില് ജോലി ചെയ്തു. സ്കൂള് പഠനത്തിനുശേഷം എം സി സി ബാങ്കില് നടന്ന സഹകരണ സര്ട്ടിഫിക്കറ്റ് കോഴ്സ് പാസായി 1949 ല് എം സി സി ബാങ്കില് തന്നെ ജോലിയും ലഭിച്ചു. സാമുദായിക പരിഷ്കരണ പ്രവര്ത്തനങ്ങള് ഇ എം എസ് നമ്പൂതിരിപ്പാടിണ്റ്റെയും മറ്റും നേതൃത്വത്തില് നടക്കുമ്പോഴാണ് സഖാവ് കല്ലാട്ടും പ്രിയാദത്തും 1952ല് ജൂണ് ഒന്പതിന് തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് കോഴിക്കോട് ഗണപതി ഹൈസ്കൂള് ഹാളില് കേളപ്പജി, ഇ എം എസ്, വി ടി ഭട്ടതിരിപ്പാട്, മൂത്ത ജ്യേഷ്ഠന് ഐ സി പി നമ്പൂതിരിപ്പാട് എന്നിവരുടെ സാന്നിധ്യത്തില് വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പും ശേഷവും നാടകങ്ങളില് അഭിനയിക്കാന് താല്പര്യം ഉണ്ടായിരുന്ന പ്രിയദത്ത തിക്കോടിയണ്റ്റെ 'കന്യാദാനം' എന്ന നാടകത്തില് നായികയായി വേഷമിട്ടു. ചെറുകാട്, അടൂര്ഭാസി, നെല്ലികോട് ഭാസ്കരന് എന്നിവര് ഇതില് അഭിനയിച്ചിരുന്നു. ചെറുകാടിണ്റ്റെ 'സ്വതന്ത്ര' എന്ന നാടകത്തില് അഭിനയിച്ചിരുന്നു. ആകാശവാണിയുമായി <span lang="ML" style="FONT-SIZE: 13pt; LINE-HEIGHT: 115%; FONT-FAMILY: 'Kartika','serif'; mso-