- Home
- Local
- Pathanamthitta
- പടക്കശാലയ്‌ക്കു തീപിടിച്ച് ഒരാള്‍ മരിച്ചു
പടക്കശാലയ്‌ക്കു തീപിടിച്ച് ഒരാള്‍ മരിച്ചു
- By Anweshanam Reporter
- Published 12/31/2008
- Kerala , Pathanamthitta
- Unrated
Anweshanam Reporter
View all articles by Anweshanam Reporter
പടക്കശാലയ്‌ക്കു തീപിടിച്ച് ഒരാള്‍
പടക്കശാലയ്‌ക്കു തീപിടിച്ച് ഒരാള്‍ മരിച്ചു
ഈരാറ്റുപേട്ട: പടക്കശാലയ്‌ക്കു തീപിടിച്ച് ഒരാള്‍ മരിച്ചു. പടക്കശാല ജീവനക്കാരനായ പാതാഴ കൊട്ടാരംകുന്നേല്‍ ജോസഫ് (24) ആണ് മരിച്ചത്. ഈരാറ്റുപേട്ടയ്‌ക്കു സമീപം പാതാഴയിലുള്ള ആലാനിക്കല്‍ സിബിയുടെ പടക്കശാലയ്‌ക്കാണു തീപിടിച്ചത്. ഇന്നലെ വൈകുന്നേരം ഏഴോടെയാണു സംഭവം. തീപിടിത്തത്തില്‍ പൊള്ളലേറ്റ ജോസഫിനെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പടക്കശാല ഉടമ സിബി ഒളിവിലാണ്. ഇയാള്‍ക്കു വേണ്‌ടി അന്വേഷണം നടത്തി വരികയാണ്. പടക്കശാലയ്‌ക്കു ലൈസന്‍സില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. തീപിടിത്തമുണ്‌ടായതിനെക്കുറിച്ചു പോലീസ് അന്വേഷണം നടത്തി വരു ന്നു. പടക്കശാലയുടെ മുക്കാല്‍ഭാഗവും കത്തിനശിച്ചു. തഹസീല്‍ദാര്‍ സി.ഐ ശശി, ഡിവൈഎസ്‌പി പി.ടി ജേക്കബ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

