ചിക്കന്പോക്സ്
വായുവിലൂടെ പകരുന്ന രോഗമാണു ചിക്കന്പോക്സ്. വേനല്ച്ചൂട് കൂടുമ്പോഴാണു ചിക്കന്പോക്സ് പടരുന്നത്. വൈറസാണു രോഗം പടര്ത്തുന്നത്. തൊലിപ്പുറത്തു കുമിളകളായാണു രോഗം പ്രത്യക്ഷ പ്പെടുന്നത്. നിയന്ത്രണാ തീതമാകുമ്പോള് ആന്തരികാവയവങ്ങളെ രോഗം ബാധിക്കും. രോഗാണുക്കള് പ്രവേശിച്ചു കഴിഞ്ഞാല് രോഗലക്ഷ ണങ്ങള് പ്രത്യക്ഷപ്പെടാന് 14 ദിവസമെടുക്കും. രോഗം ഭേദമാകുന്നതി നും 14 ദിവസത്തെ ഇടവേളയുണ്ട്. തൊലിപ്പുറത്തു കുമിളകള് പ്രത്യ ക്ഷപ്പെട്ടാല് രണ്ടു ദിവസം പനിക്കും. എന്നാല്, കുമിളകള് പൊട്ടി ബാക്ടീരിയ പെരുകി അണുബാധയുണ്ടായാല് പനി നീണ്ടുനില് ക്കും. ചിക്കന്പോക്സ് വരാതിരിക്കാന് പ്രതിരോധ വാക്സിന് ലഭ്യമാണ്. 12 വയസ്സ് കഴിഞ്ഞവര്ക്ക് രണ്ടു ഡോസ് കുത്തിവയ്പ്പ് എടുത്താല് പ്രതി രോധശേഷി കിട്ടും. കുമിളകള് വര്ധിക്കാതിരിക്കാനും പെട്ടെന്ന് കരിഞ്ഞുണങ്ങാനും ഫലവത്തായ മരുന്നുകളുണ്ട്. ഇവ ഡോക്ടറുടെ നിര്ദേശ പ്രകാരം കഴിക്കുന്നതാണ് നല്ലത്.