Anweshanam - http://www.anweshanam.com
sari
http://www.anweshanam.com/articles/290/1/sari/Page1.html
Sulphikar Methar

 
By Sulphikar Methar
Published on April 1, 2008
 

സാരി വിസ്മയം.:.
മോഡേണ് ഡ്രസുകള്

പലതും
വന്നു


sari

സാരി വിസ്മയം

 

മോഡേണ് ഡ്രസുകള് പലതും വന്നുപോയിട്ടും മലയാളിയ്ക്ക് സാരിയോടുളള കമ്പം കുറയുന്നില്ല. വിശേഷങ്ങള്ക്കും, ആഘോഷങ്ങള്ക്കും അഞ്ചരമീറ്റര് ചേല കൂടിയേ തീരു എന്ന അവസ്ഥ. ആധുനികതയുടെ വശ്യ സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന സാരികള്ക്കാണ് ഇന്ന് ആരാധകര്ഏറെയും. പരമ്പരാഗതവും ആധുനിക - ഉത്തരാധുനികവുമായ പെയിണ്റ്റിങ്ങുകളില് കണ്ടു വിസ്മയിച്ച നിറങ്ങള് ഇന്ന് സാരികളില് സാക്ഷാത്കരിക്കപ്പെടുകയാണ്. ക്രോപ് സാരി, ക്രഷ്ഡ് ടിഷ്യു, ജോര്ജറ്റ്, ഡെലിക്കേറ്റ് എന്നിങ്ങനെ പുതുമയുടെ ഒരു നീണ്ട നിര തന്നെ കാണാം. മണവാട്ടികള്ക്ക് ഇപ്പോഴും പ്രിയം കാഞ്ചിപുരം സാരികള് തന്നെയാണ്. ഡിസൈനര് സാരി വിപ്ളവത്തിനിടയിലും സില്ക്ക് രാഞ്ജി യായി തുടരുന്നു. പരമ്പാഗത കാഞ്ചീപുരവും, പട്ടൌളയും, ചെന്നൈ സില്ക്കുമെല്ലാം ഉത്തരേന്ത്യന് ഡിസൈനര് ഉല്പന്നങ്ങളോട് കിടപിടിച്ചു നില്ക്കുന്നു.