സാരി വിസ്മയം
മോഡേണ് ഡ്രസുകള് പലതും വന്നുപോയിട്ടും മലയാളിയ്ക്ക് സാരിയോടുളള കമ്പം കുറയുന്നില്ല. വിശേഷങ്ങള്ക്കും, ആഘോഷങ്ങള്ക്കും ഈ അഞ്ചരമീറ്റര് ചേല കൂടിയേ തീരു എന്ന അവസ്ഥ. ആധുനികതയുടെ വശ്യ സൌന്ദര്യം നിറഞ്ഞു നില്ക്കുന്ന സാരികള്ക്കാണ് ഇന്ന് ആരാധകര്‍ ഏറെയും. പരമ്പരാഗതവും ആധുനിക - ഉത്തരാധുനികവുമായ പെയിണ്റ്റിങ്ങുകളില് കണ്ടു വിസ്മയിച്ച നിറങ്ങള് ഇന്ന് സാരികളില് സാക്ഷാത്കരിക്കപ്പെടുകയാണ്. ക്രോപ് സാരി, ക്രഷ്ഡ് ടിഷ്യു, ജോര്ജറ്റ്, ഡെലിക്കേറ്റ് എന്നിങ്ങനെ പുതുമയുടെ ഒരു നീണ്ട നിര തന്നെ കാണാം. മണവാട്ടികള്ക്ക് ഇപ്പോഴും പ്രിയം കാഞ്ചിപുരം സാരികള് തന്നെയാണ്. ഈ ഡിസൈനര് സാരി വിപ്ളവത്തിനിടയിലും സില്ക്ക് രാഞ്ജി യായി തുടരുന്നു. പരമ്പാഗത കാഞ്ചീപുരവും, പട്ടൌളയും, ചെന്നൈ സില്ക്കുമെല്ലാം ഉത്തരേന്ത്യന് ഡിസൈനര് ഉല്പന്നങ്ങളോട് കിടപിടിച്ചു നില്ക്കുന്നു.