അഞ്‌ജുബോബി ജോര്‍ജ്ജ്‌ പുറത്തായി.
ബയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ വനിതകളുടെ ലോംഗ്‌ജംപില്‍ മലയാളി താരം അഞ്‌ജുബോബി ജോര്‍ജ്ജ്‌ പുറത്തായി. അഞ്‌ജുവിന്റെ ആദ്യശ്രമം പാഴായപ്പോള്‍ മറ്റ്‌ രണ്‌ട്‌ അവസരങ്ങളും ഫൗളാവുകയായിരുന്നു. 42 പേര്‍ മാറ്റുരയ്‌ക്കുന്ന യോഗ്യതാറൗണ്‌ടില്‍ ഗ്രൂപ്പ്‌ ബിയിലാണ്‌ അഞ്‌ജു മത്സരിച്ചത്‌.