അഭയയെ കേസ്‌ വ്യക്തമായ സൂചനയുണെ്‌ടന്ന്‌
സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെക്കുറിച്ച്‌ വ്യക്തമായ സൂചനയുണെ്‌ടന്ന്‌ സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. എന്നാല്‍ തെളിവുകള്‍ അപര്യാപ്‌തമാണ്‌. അന്വേഷണ ഏജന്‍സിക്ക്‌ മേല്‍ സമ്മര്‍ദ്ദമില്ല. വൈദികരെ നാര്‍കോ അനാലിസിസിന്‌ വിധേയമാക്കിയ മൂന്ന്‌ സിഡികള്‍ ബാംഗ്ലൂരിലെ ലാബ്‌ കോടതിക്ക്‌ കൈമാറിയപ്പോള്‍ ഒരു സിഡി മാത്രമാണ്‌ സിബിഐ നല്‍കിയതെന്ന്‌ കോടതി പറഞ്ഞു. വ്യത്യസ്‌ത സിഡികള്‍ നല്‍കിയതിനെക്കുറിച്ച്‌ ഹൈക്കോടതി രജിസ്‌ട്രാര്‍ അടിയന്തരമായി അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.