പ്ലസ് വണ്‍ 37,915 ഒഴിവുകള്‍
ഏകജാലകം വഴി പ്ലസ് വണ്‍ പ്രവേശനത്തിന് 37,915 സീറ്റുകള്‍ ഒഴിവുണെ്‌ടന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പറഞ്ഞു. അപേക്ഷ ലഭിച്ചതില്‍ 99.65 ശതമാനം സീറ്റിലേക്കും അലോട്ട്‌മെന്റ് നടത്തിയിട്ടുണ്‌ട്. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും പ്രവേശനം നേടാതിരുന്നതിനാലാണ് ഇത്രയും സീറ്റ് ഒഴിവുവന്നതെന്നും മന്ത്രി വിശദീകരിച്ചു. സപ്ലിമെന്ററി അലോട്ട്‌മെന്റ് പൂര്‍ത്തിയാവുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു.
.