പിനാകി വിജയകരമായി പരീക്ഷിച്ചു.
റോക്കറ്റ് വിക്ഷേപണ സംവിധാനമായ പിനാകയുടെ പരിഷ്കരിച്ച പതിപ്പ്, ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്.ഡി.ഒ ആണ് പരീക്ഷണം നടത്തിയത്. ഒറീസയിലെ ബലസോറില് വച്ചായിരുന്നു പരീക്ഷണം. പരീക്ഷണം വിജയിച്ച സാഹചര്യത്തില് സൈനിക ആവശ്യത്തിനായി പരിഷ്കരിച്ച പതിപ്പ് നിര്മ്മിക്കാനാണ് ഡി.ആര്.ഡി.ഒ.യുടെ പദ്ധതി. 44 സെക്കന്റിനുള്ളില് 12 മിസൈലുകള് വിക്ഷേപിക്കാനാകും എന്നതാണ് പിനാകയുടെ പ്രത്യേകത. 39 കിലോമീറ്ററാണ് പിനാകയുടെ ദൂരപരിധി. കാര്ഗില് യുദ്ധസമയത്ത് ഇന്ത്യന് സേനയെ പിനാക ഏറെ സഹായിച്ചിരുന്നു.
Comments 