വകുപ്പുകള്‍ക്കിടയില്‍ തര്‍ക്കം
തിരുവനന്തപുരം : പ്രത്യേക സാമ്പത്തികമേഖല അനുവദിക്കുമ്പോള്‍ സര്‍ക്കാരിന്‌ ഓഹരി പങ്കാളിത്തം വേണമെന്ന ഐടി വകുപ്പിന്റെ നിര്‍ദ്ദേശത്തെ വ്യവസായ തദ്ദേശവകുപ്പുകള്‍ എതിര്‍ത്തതായി റിപ്പോര്‍ട്ട്‌ സെസ്‌ അപേക്ഷകള്‍ പരിഗണിച്ച ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയിലാണ്‌ വ്യവസായ വകുപ്പ്‌ സെക്രട്ടറിയും തദ്ദേശഭരണവകുപ്പ്‌ സെക്രട്ടറിയും നിര്‍ദ്ദേശത്തെ എതിര്‍ത്തത്‌. സെസിന്റെ പേരില്‍ ആനൂകൂല്യങ്ങള്‍ നല്‍കുമ്പോള്‍ പകരമായി അഞ്ച്‌ ശതമാനം മുതല്‍ 15 ശതമാനം വരെ നിര്‍ബന്ധിത സ്വെറ്റ്‌ സെക്യൂരിറ്റിയായി പരിഗണിക്കണമെന്നാണ്‌ ഐടിവകുപ്പിന്റെ നിര്‍ദ്ദേശം. ഇത്‌ വ്യവസായികളെ നിരുത്സാഹപ്പെടുത്തുമെന്ന്‌ വ്യവസായ തദ്ദേശഭരണ വകുപ്പുകള്‍ വാദിക്കുന്നു.