ശമ്പള വര്‍ദ്ധനവ് അംഗീകരിച്ചു.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച ആറാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകള്‍ കേന്ദ്രം അംഗീകരിച്ചു. 40 ശതമാനം വരെ ശമ്പള വര്‍ദ്ധനവാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിരുന്നത്. 2006 ജനുവരി ഒന്നുമുതല്‍ ഇതിന് മുന്‍കാല പ്രാബല്യം ഉണ്‌ടാകും. സൈനികര്‍ക്ക് പ്രത്യേക പാക്കേജും കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചിട്ടുണ്‌ട്. അതിര്‍ത്തികളില്‍ സേവനം അനുഷ്‌ഠിക്കുന്ന ജവാന്മാര്‍ക്ക് ശമ്പള വര്‍ദ്ധനവിന് പുറമെ പ്രതിമാസം 2000 രൂപ അധിക ബത്ത ലഭിക്കും കുടിശിഖരണ്‌ട് വര്‍ഷങ്ങളിലായി കൊടുത്തുതീര്‍ക്കും.