മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി.
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് വധ ഭീഷണി. ഭീഷണിയെത്തുടര്ന്ന് മുഖ്യമന്ത്രിക്കുള്ള സുരക്ഷ ശക്തമാക്കി. ഡി.ജി.പിയ്ക്ക് ലഭിച്ച ഇമെയില് സന്ദേശത്തിലാണ് മുഖ്യമന്ത്രിയ്ക്ക് വധഭീഷണിയുണ്ടായെതെന്ന് അറിയുന്നു. രണ്ടു ദിവസം മുമ്പാണ് സന്ദേശം ലഭിച്ചത്. പോലീസ് ഇക്കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ആരാണ് ഇതിനു പിന്നിലെന്നും വ്യക്തമാക്കിയിട്ടില്ല.
സ്വാതന്ത്ര്യദിനം അടുത്ത പശ്ചാത്തലത്തില് അതീവ ഗൗരവത്തോടെയാണ് പോലീസ് ഭീഷണിയെ കാണുന്നത്. ഇതിനെത്തുടര്ന്ന് മുഖ്യമന്ത്രിയ്ക്ക് കൂടുതല് സുരക്ഷാസംവിധാനങ്ങള് ഏര്പ്പെടുത്താനും അടിയന്തിര നിര്ദ്ദേശം നല്കി. മുഖ്യമന്ത്രിയ്ക്ക് കൂടുതല് അകമ്പടിക്കാരെയും ഏര്പ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി പോകേണ്ട സ്ഥലങ്ങളില് മുന്കൂറായി ബോംബ് സ്ക്വാഡ് ഉള്പ്പെടെയുള്ള സംവിധാനങ്ങള് ഉപയോഗിച്ച് പരിശോധന നടത്തും. മുഖ്യമന്ത്രിയുടെ വാഹനത്തിലും നിരന്തര പരിശോധന നടത്തും. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില് കൂടുതല് സുരക്ഷാ സംവിധാനവും നിരീക്ഷണവും നടത്തുന്നുണ്ട്.മുഖ്യമന്ത്രിക്ക് നല്കുന്ന ഭക്ഷണ പദാര്ഥങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്