സിമിക്ക്‌ നിരോധനം തുടരും.

സിമിയുടെ നിരോധനം പിന്‍വലിച്ചുകൊണ്‌ട്‌ പ്രത്യേക ട്രൈബ്യൂണല്‍ നല്‍കിയ ഉത്തരവ്‌ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. നിരോധിക്കാതിരിക്കാന്‍ കൃത്യമായ കാരണങ്ങള്‍ മൂന്ന്‌ ആഴ്‌ചയ്‌ക്കകം ബോധിപ്പിക്കണമെന്ന്‌ സിമിയോട്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്‌ട്‌. നിരോധനം നിലനിര്‍ത്താന്‍ ആവശ്യമായ തെളിവുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയില്ലെന്ന്‌ ചൂണ്‌ടിക്കാട്ടിയാണ്‌ ട്രൈബ്യൂണല്‍ ഇന്നലെ നിരോധനം നീക്കിയത്‌. കേന്ദ്രസര്‍ക്കാര്‍ ഇന്ന്‌ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ്‌ സ്റ്റേ ചെയ്‌തത്‌. നിരോധനം പിന്‍വലിച്ചതിനെതിരെ ബിജെപി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.