സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്‌ച.
സിമി നിരോധനം നീക്കിയ നടപടി യുപിഎ സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്‌ചയാണെന്ന്‌ ബിജെപി പറഞ്ഞു. രാജ്യത്ത്‌ നിരവധി അക്രമ പരമ്പരകള്‍ക്ക്‌ സിമിയാണ്‌ ഉത്തരവാദിയെന്ന്‌ വ്യക്തമായ തെളിവുണ്‌ട്‌. രാജ്യത്തിനകത്തും പുറത്തും സിമിയെ കേന്ദ്രീകരിച്ച്‌ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നുണ്‌ട്‌. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിംഗ്‌ യാദവുമായി ഉണ്‌ടാക്കിയ സഖ്യമാണ്‌ സിമി നിരോധനം പിന്‍വലിച്ചതിന്‌ കാരണമെന്ന്‌ സംശയിക്കുന്നതായി ബിജെപി വക്താവ്‌ പ്രകാശ്‌ ജാവദേക്കര്‍  പറഞ്ഞു.