ഐഫോണ്‍ ഈ മാസം 22 മുതല്‍.
ലോകത്തെ മൊബൈല്‍ ഫോണ്‍ രംഗത്ത് വിപ്ലവം സൃഷ്‌ടിക്കുന്ന ആപ്പിള്‍ ഐഫോണ്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ മാസം 22 മുതല്‍ ലഭ്യമാകും. അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും ഹരമായി മാറിയ ടച്ച് സ്‌ക്രീന്‍ ഐഫോണ്‍, ഭാരതി എയര്‍ടെല്ലാണ് വിപണിയില്‍ എത്തിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ ബ്രാന്‍ഡുകളായ നോക്കിയ, സാംസങ്ക് തുടങ്ങിയ കമ്പനികള്‍ക്ക് ഐഫോണ്‍ ഭീഷണിയാകുമെന്നാണ് കരുതുന്നത്. എയര്‍ടെല്ലിന്റെ സെന്ററുകളില്‍ നിന്ന് ഐഫോണ്‍ വാങ്ങാനാകും. ത്രീജി സംവിധാനങ്ങളുള്ള ഐഫോണ്‍ നിലവിലുള്ള ഫോണുകളെക്കാള്‍ ഇരട്ടി വേഗത ഉള്ളതാണ്. എന്നാല്‍ ഐഫോണിന്റെ വില സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിടാന്‍ എയര്‍ടെല്‍ അധികൃതര്‍ തയ്യാറായിട്ടില്ല. രാജ്യത്ത് ഐഫോണിന്റെ വിതരണാവകാശം ഉള്ളത് എയര്‍ടെല്ലിനും വോഡാഫോണിനുമാണ്.