സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു സാധ്യത തെളിഞ്ഞു.
കാഠ്‌മണ്‌ഡു: നാലു മാസത്തെ രാഷ്‌ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ട് ദേശീയ സമവായ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു സാധ്യത തെളിഞ്ഞു. മാവോയിസ്റ്റുകളുടെ നേതൃത്വത്തിലുള്ള ഭരണമുന്നണിയില്‍ നേപ്പാളി കോണ്‍ഗ്രസ് ഉള്‍ പ്പെടെ നാലു പ്രമുഖ രാഷ്‌ട്രീയ കക്ഷികള്‍ക്കും പ്രാതിനിധ്യം ഉണ്‌ടാവും.
എന്നാല്‍ പൊതു മിനിമം പരിപാടിയുടെ കാര്യത്തില്‍ ധാരണയായില്ല. മാവോയിസ്റ്റുകള്‍ തയാറാക്കിയ 50 ഇന പരിപാടി മറ്റുള്ളവര്‍ നിരാകരിച്ചു. പുതിയ പരിപാടി തയാറാക്കുന്നതിന് പ്രത്യേക കര്‍മസമിതി രൂപീകരിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്ന് മാവോയിസ്റ്റ് നേതാവ് കൃഷ്‌ണ ബഹാദുര്‍ മഹര റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.
മാവോയിസ്‌റ്റുകളും മുന്‍ ഇടക്കാല സര്‍ക്കാരുമായി ഉണ്‌ടാക്കിയ കരാറുകള്‍ മാനിക്കണമെന്ന കാര്യത്തില്‍ എല്ലാവരും യോജിപ്പിലെത്തി.ഭരണഘടനാ അസംബ്‌ളി ഇലക്‌ഷന്‍ കഴിഞ്ഞിട്ട് മാസം നാലു കഴിഞ്ഞെങ്കിലും ഇതുവരെ സര്‍ക്കാര്‍ രൂപീകരിക്കാത്തത് ഏറെ ബുദ്ധിമുട്ടുണ്‌ടാക്കിയിരുന്നു. മാവോയിസ്റ്റുകളാണ് ഏറ്റവും വലിയ കക്ഷി. എന്നാല്‍ പ്രസിഡന്റ് ഇലക്‌ഷനില്‍ മറ്റു സ്ഥാനാര്‍ഥികള്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനാല്‍ മാവോയിസ്റ്റ് സ്ഥാനാര്‍ഥി പരാജയപ്പെട്ടു.