പാശ്ചാത്യരുടെ ആവശ്യം ഇറാന് നിരാകരിച്ചു.
ടെഹ്റാന്: യുറേനിയം സമ്പുഷ്ടീകരണം നിര്ത്തിവയ്ക്കണമെന്ന പാശ്ചാത്യരുടെ ആവശ്യം ഇറാന് നിരാകരിച്ചു. സാമ്പത്തിക, നയതന്ത്ര ആനുകൂല്യങ്ങള് ഉള്പ്പെടുത്തി രക്ഷാസമിതി അംഗങ്ങളും ജര്മനിയും നല്കിയ പാക്കേജിനുള്ള മറുപടി ഇറാന് ഇന്നലെ യൂറോപ്യന് യൂണിയന് നേതാക്കള്ക്ക് കൈമാറി. ബ്രസല്സിലെ ഇറാന് സ്ഥാനപതിയാണ് മറുപടി കൈമാറിയത്.യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്ന കാര്യത്തെപ്പറ്റി മറുപടിക്കത്തില് പരാമര്ശമില്ലെന്ന് ഒരു ഇറാന് ഉദ്യോഗസ്ഥന് അറിയിച്ചു. ഇതായിരുന്നു പാശ്ചാത്യശക്തികളുടെ പ്രധാന ആവശ്യം.ഇറാന് വഴങ്ങാത്ത പക്ഷം കൂടുതല് ശക്തമായ ഉപരോധത്തിനു ശ്രമിക്കുമെന്ന് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും മുന്നറിയിപ്പു നല്കിയിരുന്നു.