നിക്ഷേപ പരിധി എടുത്തു കളയേണ്‌ടി വരും.

പത്രങ്ങളില്‍ നേരിട്ടു വിദേശ നിക്ഷേപം നടത്തുന്നതിനുള്ള പരിധി കേന്ദ്രസര്‍ക്കാര്‍ എടുത്തു കളയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ആഗോള മാധ്യമ കുത്തക റൂപെര്‍ട്ട്‌ മാര്‍ഡോക്ക്‌ പറഞ്ഞു വിവര സാങ്കേതിക വിദ്യയുടെ ഈ കാലയളവില്‍ പത്രങ്ങളിലെ നിക്ഷേപ പരിധി എടുത്തു കളയേണ്‌ടി വരും.

രാജ്യത്ത്‌ നിലവിലുള്ള നിയമ പ്രകാരം പത്രങ്ങളിലും വാര്‍ത്താ മാധ്യമങ്ങളിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 26 ശതമാനം ആണ്‌. എന്നാല്‍ വാര്‍ത്തേതര മാധ്യമങ്ങളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്‌ട്‌. രാജ്യത്ത്‌ ആറു പ്രദേശിക ചാനലുകള്‍ കൂടി തുടങ്ങാന്‍ ഈ വര്‍ഷം 10 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന്‌ മര്‍ഡോക്കിന്റെ സ്റ്റാര്‍ കമ്പനി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 50 ഓളം രാജ്യങ്ങളില്‍ സ്റ്റാര്‍ ടിവിക്ക്‌ ചാനല്‍ ശൃംഖലയുണ്‌ട്‌.