സ്‌പീഡ് ഗവര്‍ണറിന് ഏകീകൃത സംവിധാനം വേണം.
സുപ്രീംകോടതി ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുത്തത് കൊണ്‌ടാണ് സ്‌പീഡ് ഗവര്‍ണര്‍ ഏര്‍പ്പെടുത്താന്‍ കേരളം നിര്‍ബന്ധിതമായതെന്ന് ഗതാഗതമന്ത്രി മാത്യു ടി.തോമസ് ദില്ലിയില്‍ ഇന്ത്യാവിഷനോട് പറഞ്ഞു. ഇന്ന് ചേരുന്ന സംസ്ഥാന ഗതാഗതമന്ത്രിമാരുടെ ഉന്നതതല യോഗത്തില്‍ സ്‌പീഡ് ഗവര്‍ണര്‍ ഏകീകൃത സംവിധാനത്തില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെടും. അമിതഭാരം കയറ്റുന്ന വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കുന്നതിന് നിയമം ഭേദഗതി ചെയ്യുന്ന കാര്യവും യോഗത്തില്‍ ഉന്നയിക്കുമെന്ന് മന്ത്രി പറഞ്ഞു.