അഞ്ചുവിന്‌ മെഡല്‍ സാധ്യതയില്ല

ന്യൂഡല്‍ഹി: മലയാളി അത്‌ലറ്റ്‌ അഞ്‌ജു ബോബി ജോര്‍ജിന്‌ ബെയ്‌ജിങ്‌ ഒളിംപിക്‌സില്‍ മെഡല്‍ സാധ്യതയില്ലെന്ന്‌ മില്‍ഖ സിങ്‌. ഏതന്‍സിലെ പ്രകടനം ആവര്‍ത്തിക്കാന്‍ അഞ്‌ജുവിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്‌ട്‌ തന്നെ ബെയ്‌ജിങ്‌ ഒളിംപിക്‌സില്‍ അഞ്‌ജു മെഡല്‍ നേടുമെന്ന്‌ പ്രതീക്ഷിക്കുന്നില്ലെന്ന്‌ മില്‍ഖ സിങ്‌ പറഞ്ഞു. ലോങ്‌ ജംപില്‍ ഏഴ്‌ മീറ്ററെങ്കിലും മറികടന്നവരുടെ കൂടെയായിരുന്നു അഞ്‌ജുവിനെ പരിശീലിപ്പിക്കേണ്‌ടയിരുന്നതെന്നും മില്‍ഖ കൂട്ടിച്ചേര്‍ത്തു.