ഫുട്‌ബോള്‍ മത്സരങ്ങള്‍ നാളെ തുടങ്ങും.
ബെയ്‌ജിങ്: ഒളിമ്പിക്‌സ് തുടങ്ങാന്‍ രണ്‌ട് ദിവസം കൂടി ശേഷിക്കുന്നുണ്‌ടെങ്കിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ നാളെ തുടങ്ങും. ഗ്രൂപ്പ് എയില്‍ ആര്‍ജന്റീനയും ഐവറി കോസ്റ്റിലും തമ്മിലാണ് ഉദ്‌ഘാടന മത്സരം. 16 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങല്‍. ലോകകപ്പ് പലതവണ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്‌ടെങ്കിലും ഒളിമ്പിക്‌സില്‍ മുത്തമിടാന്‍ കഴിഞ്ഞിട്ടില്ലാത്ത ബ്രസീല്‍ സി ഗ്രൂപ്പിലാണ്. മുന്‍പില്‍ത്തേതില്‍ നിന്നും വ്യത്യസ്‌തമായി സൂപ്പര്‍ താരങ്ങളും ഇത്തവണ ഒളിമ്പിക്‌സിനുണ്‌ടാവും. ക്ലബുകളുടെ പിടിവാശി മൂലം മുന്‍തവണകളില്‍ പല സൂപ്പര്‍ താരങ്ങള്‍ക്കും ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷ(ഫിഫ)ന്റെയും രാജ്യാന്തര ഒളിമ്പിക് കമ്മറ്റിയുടെയും കടുത്ത നിലപാടുകളെ തുടര്‍ന്ന് ക്ലബുകള്‍ നിലപാട് മാറ്റുകയായിരുന്നു. അര്‍ജന്റീനയുടെ ലയണല്‍ മെസി ഉള്‍പ്പെടെയുളള താരങ്ങള്‍ ഇത്തവണത്തെ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നുണ്‌ട്. 23 വയസില്‍ താഴെയുളളവര്‍ക്കാണ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ പങ്കെടുക്കാന്‍ കഴിയുക. മൂന്ന് കളിക്കാരെ പ്രായപരിധി ഒഴിവാക്കിയും ടീമില്‍ ഉള്‍പ്പടുത്താം.