മുഷാറഫിനെ ഇംപീച്ച്‌ ചെയ്യുമെന്ന്‌ റിപ്പോര്‍ട്ട്‌

പാകിസ്‌താന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫ്‌ ചൈനാ യാത്ര റദ്ദാക്കി. മുഷാറഫിനെ ഇംപീച്ച്‌ ചെയ്യുന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ്‌ അദ്ദേഹം യാത്ര റദ്ദാക്കിയത്‌. ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങിനായി മുഷാറഫ്‌ ഇന്ന്‌ ബീജിങ്ങിലേക്ക്‌ തിരിക്കേണ്‌ടതായിരുന്നു. ചൈനീസ്‌ നേതൃത്വവുമായി കൂടിക്കാഴ്‌ചകളും നിശ്ചയിച്ചിരുന്നു. കഴിഞ്ഞ ദിവസം പി.പി.പി.-പി.എം.എല്‍(എന്‍) നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ മുഷാറഫിനോട്‌ അധികാരമൊഴിയാന്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. അതിന്‌ സന്നദ്ധനാകില്ലെങ്കില്‍ ഇംപീച്ച്‌ ചെയ്യണമെന്ന ധാരണയിലാണ്‌ എത്തിയതെന്ന്‌ പാക്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഈ സാഹചര്യത്തിലാണ്‌ ചൈന യാത്ര റദ്ദാക്കിയത്‌.