ഇന്ന്‌ ഹിരോഷിമ ദിനം.

ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക അണുബോംബിട്ടതിന്റെ 63ാം വാര്‍ഷികം ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകള്‍ അനുസ്‌മരിക്കുകയാണ്‌. ലോക ചരിത്രത്തിലെ ആദ്യ അണുബോംബാക്രമണത്തിന്റെ വാര്‍ഷികത്തില്‍ ജനങ്ങള്‍ യുദ്ധ വിരുദ്ധ പ്രഖ്യാപനം നടത്തി. ഹിരോഷിമയില്‍ വിപുലമായ അനുസ്‌മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്‌ട്‌. ലിറ്റില്‍ ബോയ്‌ എന്ന അണുബോംബ്‌ വീണ പ്രാദേശിക സമയം രാവിലെ 8.15ന്‌ ഹിരോഷിമയില്‍ കുറ്റന്‍ മണി മുഴക്കി. ഹിരോഷിമയിലെ അനുസ്‌മരണ ചടങ്ങില്‍ പതിനായിരക്കണക്കിന്‌ ആളുകളാണ്‌ പങ്കെടുത്തത്‌. എല്ലാ രാജ്യങ്ങളും ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത ഹിരോഷിമ മേയര്‍ ആവശ്യപ്പെട്ടു. ഹിരോഷിമയിലെ അണുബോംബാക്രമണത്തില്‍ പതിനായിരക്കണക്കിന്‌ ആളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന്‌ ആളുകള്‍ രോഗബാധിതരാകുകയും ചെയ്‌തിരുന്നു.