രാഷ്‌ട്രീയ സ്വാതന്ത്ര്യം അവസാനിപ്പിക്കണം.

തിരുവനന്തപുരം: സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരുടെ രാഷ്‌ട്രീയം സ്വാതന്ത്ര്യത്തിനുളള അവകാശം എടുത്തുകളയണമെന്ന്‌ അംഗീകാരമില്ലാത്ത സ്‌കൂളുകളെ കുറിച്ച്‌ പഠിക്കാന്‍ നിയോഗിക്കപ്പെട്ട രണ്‌ടംഗ സമതി ശുപാര്‍ശ ചെയ്‌തു. സംസ്ഥാനത്ത്‌ സര്‍ക്കാരിന്റെ അംഗീകാരമില്ലാതെ 2646 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായും സമതി കണ്‌ടെത്തി. സമതിയുടെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേയ്‌ക്ക്‌ കൈമാറി. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ കൃത്യമായ ആനുകൂല്യമോ ശമ്പളമോ ലഭിക്കുന്നില്ലെന്ന്‌ സമതി ചൂണ്‌ടിക്കാട്ടുന്നു. ഇത്തരം സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന അധ്യപകര്‍ക്കുപോലും തുച്ഛമായ ശമ്പളമാണ്‌ ലഭിക്കുന്നത്‌. ഗര്‍ഭിണികളായ അധ്യാപികമാര്‍ക്ക്‌ പ്രസവാവധി പോലും ലഭിക്കുന്നില്ല. അധ്യാപകര്‍ക്ക്‌ രാഷ്‌ട്രീയ സ്വാതന്ത്ര്യം അനുവദിക്കുന്ന കെ.ഇ.ആര്‍ ചട്ടം തെറ്റായി വ്യാഖ്യാനിക്കുന്നതായും സമതി ചൂണ്‌ടിക്കാട്ടി.