കരാര്‍ സെപ്‌റ്റംബര്‍ എട്ടിന് .
അന്തിമ അംഗീകാരം ലഭിക്കുന്നതിനായി ഇന്ത്യയുമായുള്ള ആണവകരാര്‍ സെപ്‌റ്റംബര്‍ എട്ടിന് യു.എസ് കോണ്‍ഗ്രസ്സിന് മുമ്പാകെ അവതരിപ്പിക്കുമെന്ന് അമേരിക്കന്‍ വക്താവ് ഗോണ്‍സാലോ ഗോണ്‍സാലസ് പറഞ്ഞു. കരാര്‍ സംബന്ധിച്ച് ആണവവിതരണ ഗ്രൂപ്പുമായി ഈ മാസം ധാരണയുണ്‌ടാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ആണവകരാര്‍ ഇരുരാജ്യങ്ങള്‍ക്കും പ്രധാനപ്പെട്ടതാണ്. അതുപോലെ ലോകത്തിന്റെ ആണവസുരക്ഷയ്‌ക്കും കരാര്‍ ആവശ്യമാണെന്ന് ഗോണ്‍സാലോ ഗോണ്‍സാലസ് വാഷിംഗ്‌ടണില്‍ പറഞ്ഞു. ഇതിനിടെ എന്‍.എസ്.ജിയിലെ നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്താന്‍ ശ്രമിക്കുമെന്ന് അമേരിക്കന്‍ അസിസ്റ്റന്റ് സെക്രട്ടറി റിച്ചാര്‍ഡ് ബൗച്ചര്‍ അറിയിച്ചു. എന്നാല്‍ എന്‍.എസ്.ജിയുമായി ധാരണയുണ്‌ടാക്കാന്‍ നിരവധി കാര്യങ്ങളില്‍ ഇന്ത്യ മറുപടി നല്‍കേണ്‌ടതുണെ്‌ടന്നും ബൗച്ചര്‍ കൊളംബോയില്‍ അറിയിച്ചു. ഈ മാസം 21-ന് എന്‍.എസ്.ജിയുടെ യോഗം ചേരുമെന്നാണ് കരുതുന്നത്. അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സി ഇന്ത്യയുമായുള്ള സുരക്ഷാ മാനദണ്ഡ കരാറിന് നേരത്തേ അംഗീകാരം നല്‍കിയിരുന്നു.