സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനിച്ചു.
ഭീകരതയെ നേരിടുന്നതിന് അംഗരാജ്യങ്ങള്‍ക്കിടയില്‍ സഹകരണം മെച്ചപ്പെടുത്താന്‍ കൊളംബോയില്‍ നടന്ന പതിനഞ്ചാമത് സാര്‍ക്ക് ഉച്ചകോടി തീരുമാനിച്ചു. മേഖലയില്‍ ഭീകരത ഉയര്‍ത്തുന്ന ഭീഷണിയില്‍ ഉച്ചകോടി ആശങ്ക പ്രകടിപ്പിച്ചു. ഊര്‍ജ്ജ സുരക്ഷ ഉറപ്പു വരുത്താന്‍ യോജിച്ചു പ്രവര്‍ത്തിക്കാനും ഉച്ചകോടിയില്‍ തീരുമാനമായി. അംഗരാജ്യങ്ങള്‍ക്കിടയില്‍ വാതകപെപ്പ് ലൈന്‍ നിര്‍മ്മിക്കും. സംയുക്ത ജലവൈദ്യുത പദ്ധതികള്‍ തുടങ്ങും. ഇന്ധന വില ഉയരുന്നത് മേഖലയുടെ സാമ്പത്തിക പുരോഗതിക്ക് തടസ്സമാകുന്നുണെ്‌ടന്ന് ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. വാര്‍ത്താ വിനിമയ രംഗത്ത് കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ദ്വിദിന ഉച്ചകോടി തീരുമാനിച്ചു. അടുത്ത സാര്‍ക്ക് ഉച്ചകോടി മാലിദ്വീപില്‍ നടക്കും.