റാങ്കിംഗില്‍  സേവാഗ്‌ന്‍  പതിനൊന്നാം സ്ഥാനം

ദുബായ്‌: ഐ.സി.സിയുടെ ഏറ്റവും പുതിയ അന്താരാഷ്‌ട്ര ക്രിക്കറ്റ്‌ റാങ്കിംഗില്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്രര്‍ സേവാഗ്‌ പതിനൊന്നാം സ്ഥാനത്തെത്തി. ശ്രീലങ്കയ്‌ക്കെതിരായി രണ്‌ടാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ നേടിയ ഇരട്ട സെഞ്ച്വറിയാണ്‌ പതിനൊന്ന്‌ സ്ഥാനം മെച്ചപ്പെടുത്തി ആദ്യ പതിനൊന്നിലെത്താന്‍ സേവാഗിന്‌ തുണച്ചത്‌. സച്ചിന്‍ തെണ്‌ടുല്‍ക്കര്‍ പതിനേഴാം സ്ഥാനത്തും രാഹുല്‍ ദ്രാവിഡ്‌ പതിനെട്ടാം സ്ഥാനത്തുമാണ്‌. ബൗളര്‍മാരിലില്‍ ഏഴാം സ്ഥാനത്തുള്ള ഹര്‍ഭജനാണ്‌ മുന്നില്‍.