എണ്ണവില വീണ്‌ടും ഉയരുന്നു.

അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണവില വീണ്‌ടും ഉയരുന്നു. ന്യൂയോര്‍ക്ക്‌ വിപണിയില്‍ എണ്ണവില ബാരലിന്‌ 1.12 ഡോളര്‍ ഉയര്‍ന്ന്‌ 126 ഡോളറിലെത്തി. ഇറാന്‍ ആണവ പ്രശ്‌നം വഷളായതും മെക്‌സിക്കോയില്‍ ചുഴലി കൊടുങ്കാറ്റ്‌ ആഞ്ഞടിച്ചതുമാണ്‌ എണ്ണവില ഉയരാന്‍ കാരണം. ഇറാനുമേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തിയേക്കുമെന്ന റിപ്പോര്‍ട്ടാണ്‌ വിപണിയെ ദോഷകരമായി ബാധിച്ചത്‌. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ എണ്ണ ഉത്‌പാദക രാജ്യമാണ്‌ ഇറാന്‍. നൈജീരിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിപണിയെ പ്രതികൂലമായി ബാധിച്ചു. വിതരണം തടസ്സപ്പെടുമോ എന്ന ആശങ്കയെ തുടര്‍ന്ന്‌ എണ്ണവില കഴിഞ്ഞമാസം ബാരലിന്‌ 147 ഡോളര്‍ വരെ എത്തിയിരുന്നു.