ഇന്ന് കര്‍ക്കിടകവാവ്.
സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണം തുടങ്ങി. വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് ബലിതര്‍പ്പണം നടക്കുന്നത്. തിരുനെല്ലി, തിരുനാവായ, കണ്ണൂര്‍ പയ്യാമ്പലം എന്നിവിടങ്ങളിലാണ് മലബാറില്‍ പ്രധാനമായും ബലിദര്‍പ്പണം നടക്കുന്നത്. ആലുവ, വര്‍ക്കല, പാപനാശം, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങളിലും ബലിദര്‍പ്പണം നടക്കുന്നുണ്‌ട്. എല്ലായിടത്തും സുരക്ഷാ ക്രമീകരണങ്ങള്‍ എര്‍പ്പെടുത്തിയിട്ടുണ്‌ട്.