
ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു
ചെറുതോണി: കനത്ത മഴ തുടരുന്ന ഇടുക്കിയില്‍ ജലനിരപ്പ് 1.16 അടി ഉയര്‍ന്നു. 19.620 ദശലക്ഷംയൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് ഇന്നലെ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 2302.6 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. പദ്ധതി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇന്നലെ രാവിലെ അവസാനിച്ച ഒരു ദിവസം കൊണ്‌ട് 22 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. ഇതിനിടെ കല്ലാര്‍കുട്ടി ഡാം ഏതു നിമിഷവും തുറന്നുവിടാവുന്ന നിലയിലാണ്. .08 അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറന്നുവിടുമെന്ന് അധികൃതര്‍ പറഞ്ഞു.