സുരക്ഷ ശക്‌തമാക്കി.

തിരുവനന്തപുരം: കേരളത്തില്‍ ബോംബ്‌ സ്‌ഫോടനങ്ങള്‍ ഉണ്‌ടാകുമെന്ന്‌ അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ സുരക്ഷ അതീവ ശക്‌തമാക്കി. ഞായറാഴ്‌ച വൈകിട്ട്‌ ഏഴിന്‌ .കൊച്ചിയിലും വയനാട്ടിലും സ്‌ഫോടനമുണ്‌ടാകുമെന്ന അജ്ഞാത സന്ദേശം ബങ്കലൂരിലെ ടിവി 9 ചാനലിനാണ്‌ ലഭിച്ചത്‌.ഇന്റര്‍നെറ്റ്‌ ഫോണിലൂടെ വന്ന ഭീഷണിയെ തുടര്‍ന്ന്‌ സംസ്ഥാനത്ത്‌ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കി. മൂന്ന്‌ ദിവസത്തേയ്‌ക്ക്‌ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്‌ട്‌. വിമാത്താവളങ്ങളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങളിലും പ്രധാന നഗരങ്ങളിലും പോലീസ്‌ സുരക്ഷ ശക്തമാക്കി. ബങ്കലൂരിലെ ടിവി 9 പ്രതിനിധി സുനിലിനാണ്‌ ഫോണ്‍ സന്ദേശം ലഭിച്ചത്‌. തീവ്രവാദികളുടെ അടുത്ത ലക്ഷ്യം കേരളമാണെ സന്ദേശത്തില്‍ ഭീഷണി. ബങ്കലൂരിനും അഹമ്മദാബാദിനും ശേഷം കേരളമാണ്‌ അടുത്ത ലക്ഷ്യം എന്നാണ്‌ ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞത്‌. മുജാഹിദീന്‍ എന്ന്‌ സ്വയം പരിചയപ്പെടുത്തിയ ആളാണ്‌ ഭീഷണി മുഴക്കിയത്‌. ഫോണ്‍ സന്ദേശത്തിന്റെ വിശദാംശങ്ങള്‍ കര്‍ണ്ണാടക, കേരള പൊലീസിന്‌ സുനില്‍ കൈമാറി. ഇതിനിടെ, കണ്ണൂര്‍ റയില്‍വേ സ്‌റ്റേഷനു സമീപത്തെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ മേല്‍ക്കൂരയില്‍ വയര്‍കൊണ്‌ടു ബന്ധിച്ച നിലയി . ല്‍ രണ്‌ടു ബാറ്ററികള്‍ കണ്‌ടതു പരിഭ്രാന്തി പരത്തി.ബോംബ്‌ സ്‌ക്വാഡ്‌ എത്തി ഇതു കസ്‌റ്റഡിയിലെടുത്തു. എന്നാല്‍, റയില്‍വേ ടെലികമ്യൂണിക്കേഷന്‍ വിഭാഗം ഉപയോഗിക്കാറുള്ള ബാറ്ററി സംവിധാനമാണിതെന്ന്‌ അധികൃതര്‍ കരുതുന്നു.നോര്‍ത്ത്‌ റയില്‍വേ സ്‌റ്റേഷന്‍ വളപ്പില്‍ കണ്‌ട ഇരുചക്ര വാഹനത്തില്‍ ബോംബ്‌ ഒളിപ്പിച്ചിട്ടുണെ്‌ടന്ന അഭ്യൂഹം കൊച്ചി നഗരത്തെയും പരിഭ്രാന്തിയിലാഴ്‌ത്തി. വിളിച്ചിട്ടുണ്‌ട്‌. സംശയകരമായ സാഹചര്യത്തില്‍ എന്തെങ്കിലും കണ്‌ടാല്‍ പോലിനെ വിവരം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്‌ട്‌.