ആണവകരാറുമായി മുന്നോട്ട് പോകരുത് .
കൊല്ലം : വിശ്വാസവോട്ട് നേടിയാല്‍ ആണവ കരാറുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ തടയണമെന്ന് എന്‍.സി.പി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ അജണ്‌ട നടപ്പാക്കാന്‍ എന്‍.സി.പി ദേശീയ നേതൃത്വം കൂട്ടുനില്‍ക്കരുതെന്നും മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസും, ഇടതും പിരിഞ്ഞത് താല്‍ക്കാലികമാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കയറ്റവും നാണയപ്പെരുപ്പവും തടഞ്ഞുനിര്‍ത്തുന്നതിനു പകരം നാലര വര്‍ഷം പിന്തുണച്ചവരെ പിണക്കിവിടാനാണു കേന്ദ്രം ശ്രമിച്ചത്. രാജ്യത്തെ ജനങ്ങളുടെ വികാരം ആണവ കരാറിനൊപ്പമില്ല. കോണ്‍ഗ്രസിനു തന്നിഷ്‌ടം നടപ്പാക്കാനല്ല എന്‍സിപി യുപിഎയില്‍ ചേര്‍ന്നത്. ഇടതുപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തേ കരാറില്‍ ഒപ്പിടാവൂ എന്നു നേരത്തെ തന്നെ എന്‍സിപി ആവശ്യപ്പെട്ടിരുന്നു. ജനുവരിയില്‍ ജോര്‍ജ് ബുഷിന്റെ കാലാവധി കഴിഞ്ഞ ശേഷം ഒപ്പുവച്ചാല്‍ മതിയെന്ന എന്‍സിപി നിര്‍ദേശം സിപിഎം നേതാവ് സീതാറാം യെച്ചൂരി തന്നെ അംഗീകരിച്ചിരുന്നു. ബിജെപിയെ അകറ്റി നിര്‍ത്താന്‍ മതേതര സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നു എന്ന നിലപാടിലാണു കേന്ദ്രത്തോടൊപ്പം നില്‍ക്കുന്നത്. സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നതും ആണവ കരാറും രണ്‌ടു വിഷയമാണ്. ഭാവിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്‌ഥിതി വന്നാല്‍ യോജിപ്പ് വീണ്‌ടും ഉണ്‌ടാകാം. ലോക്‌സഭാ തിരഞ്ഞെടുപ്പിനു തയാറെടുത്തുകൊണ്‌ട് എന്‍സിപി ഓഗസ്‌റ്റ് 11 മുതല്‍ 28 വരെ ബൂത്ത് പ്രസിഡന്റുമാരുടെ കണ്‍വന്‍ഷന്‍ നടത്തും. മുരളീധരന്‍ പറഞ്ഞു.
Comments 
|
|
|