രംഭ തമിഴിലേയ്‌ക്ക്‌ തിരിച്ചെത്തുന്നു.


ചെന്നൈ : മൂന്ന്‌ വര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ഗ്ലാമര്‍ താരം രംഭ തമിഴിലേയ്‌ക്ക്‌ തിരിച്ചെത്തുന്നു. പ്രകാശ്‌രാജ്‌ നായകനാകുന്ന വിധിയും വരൈ കാത്തിര്‌ എന്ന ചിത്രത്തിലൂടെയാണ്‌ രംഭ വീണ്‌ടും തമിഴകത്തേയ്‌ക്കെത്തുന്നത്‌. രജനീകാന്ത്‌ നായകനായഭിനയിച്ച അരുണാചലം, കമലാഹാസന്‍ നായകനായ കാതലാ കാതലാ എന്നിവയാണ്‌ തമിഴകം രംഭയെ എക്കാലവും ഓര്‍ക്കുന്ന ചിത്രങ്ങള്‍. ത്രീ റോസസ്‌ എന്ന ചിത്രം രംഭ നിര്‍മ്മിച്ചിരുന്നു. ജ്യോതിക, ലൈല എന്നിവരായിരുന്നു രംഭയ്‌ക്കൊപ്പം ഈ ചിത്രത്തില്‍ അഭിനയിച്ചത്‌. ഒരു തെലുങ്ക്‌ ടെലിവിഷന്‍ ചാനലിന്റെ ഡാന്‍സ്‌ പരിപാടിയില്‍ അവതാരികയാണിപ്പോള്‍ രംഭ. നല്ല തിരക്കഥയ്‌ക്കായി കാത്തിരിക്കുകയായിരുന്നു. അത്തരമൊരു അവസരം എത്തിയതിനാലാണ്‌ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും രംഭ പറയുന്നു.