ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ്
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് നാളെ.
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ ആരവമുയരും. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചില്‍ നടക്കുന്ന മത്സരം സ്വന്തമാക്കി പരമ്പരയില്‍ മുന്‍ തൂക്കം നേടാനാണ് ഇരു ടീമുകളുടേയും ശ്രമം.
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലില്‍ ഏറ്റ നാണം കെട്ട തോല്‍വിക്കു പകരം വീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ നാളെ പോരാട്ടത്തിനിറങ്ങുന്നത്.
ഏഷ്യാ കപ്പില്‍ ഇന്ത്യയെ തകര്‍ത്ത യുവ സ്‌പിന്നര്‍ അജാന്ത മെന്‍ഡിസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി ലങ്ക ഇന്ത്യയ്‌ക്കു മുന്നറിയിപ്പു നല്‍കുന്നുമുണ്‌ട്. ലങ്കയിലെ വിക്കറ്റുകള്‍ സ്‌പിന്നിനെ തുണയ്‌ക്കുന്നതായതിനാല്‍ മുത്തയ്യാ മുരളീധരനും മെന്‍ഡിസിനും ഇന്ത്യന്‍ നിരയില്‍ കൊടുങ്കാറ്റു വിതയ്‌ക്കാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് മരതക ദ്വീപുകാര്‍.