ഡോ. ടി കെ രാമചന്ദ്രന്‍ അന്തരിച്ചു.
കൊച്ചി: പ്രമുഖ മാക്‌സിസ്റ്റ് ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും കോളജ് അധ്യാപകനുമായ ഡോ. ടി കെ രാമചന്ദ്രന്‍ (58) അന്തരിച്ചു. ഇന്നലെ രാത്രി 10.30 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് രവിപുരം ശ്‌മശാനത്തില്‍. കരളിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് മൂന്നു മാസമായി ചികിത്‌സയിലായിരുന്നു. എറണാകുളം വിദ്യാനഗറില്‍ സുഹൃത്ത് പ്രേംനസീറിന്റെയൊപ്പമായിരുന്നു താമസം. രോഗം മൂര്‍ച്‌ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടുകൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.