പ്രതിപക്ഷം ഇറങ്ങിപ്പോയി.

തിരുവനന്തപുരം : മട്ടന്നൂരിലെ ലീഗ്‌ ഓഫീസ്‌ ആക്രമിച്ച സംഭവത്തെക്കുറിച്ച്‌ നിയമസഭ നിര്‍ത്തി വെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ അടിയന്തര പ്രമേയത്തിന്‌ സ്‌പീക്കര്‍ അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ വിശദീകരണത്തെത്തുടര്‍ന്നാണ്‌ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിച്ചത്‌. സി.ടി. അഹമ്മദാലിയാണ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌.അക്രമത്തില്‍ ലീഗ്‌ പ്രവര്‍ത്തകര്‍ക്കും എസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്‌ട്‌.അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടുണ്‌ട്‌. കേസ്‌ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്‌ ഗൗരവമായെടുക്കേണ്‌ട പ്രശ്‌നമല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന്‌ സ്‌പീക്കര്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി നിഷേധിക്കുകയും പ്രതിപക്ഷം നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോകുകയും ചെയ്‌തു.