മറുപടി നല്‍കി.
വിശ്വാസപ്രമേയ ചര്‍ച്ചയ്‌ക്കിടെ പ്രതിപക്ഷ നേതാവ് എല്‍.കെ.അദ്വാനി ഉന്നയിച്ച ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജി മറുപടി നല്‍കി. ഇടതുപക്ഷ പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതോടെ ന്യൂനപക്ഷമായി മാറിയ സര്‍ക്കാരിന് ആണവകരാറുമായി മുന്നോട്ടുപോകാനാവില്ലെന്ന് എല്‍.കെ.അദ്വാനി പറഞ്ഞു. എന്നാല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ പിന്തുണ ഉറപ്പായതോടെ സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണെ്‌ടന്ന് പ്രണബ് മുഖര്‍ജി മറുപടി നല്‍കി. ആണവകരാര്‍ യാഥാര്‍ത്ഥ്യമായാലും ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് അദ്വാനി അഭിപ്രായപ്പെട്ടു. എന്നാല്‍ കരാറുണ്‌ടാക്കിയാല്‍ 2050-ഓടെ ഊര്‍ജ്ജ കമ്മി കുറയ്‌ക്കാനാകുമെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ആണവകരാര്‍ രണ്‌ട് വ്യക്തികള്‍ തമ്മിലുള്ള കരാറാണെന്ന അദ്വാനിയുടെ ആരോപണവും പ്രണബ് മുഖര്‍ജി നിഷേധിച്ചു. കരാര്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നിട്ടുണെ്‌ടന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.