സംഭവം നിര്ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: മലപ്പുറത്ത് അധ്യാപകന് മരിക്കാനിടയായ സംഭവം നിര്ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്. ഇത്തരം സംഭവങ്ങള് ഉണ്ടാകാന് പാടില്ലാത്തതാണ്. പാഠപുസ്തകത്തിനെതിരേ ആരംഭിച്ച സമരം പ്രതിപക്ഷം വിചാരിക്കാത്ത തരത്തിലേക്കാണ് വളര്ന്നത്. പ്രതിഷേധത്തില് ഒരു അധ്യാപകന്റെ ജീവന് നഷ്ടപ്പെട്ടിട്ടും തെറ്റു തിരുത്താന് പ്രതിപ ക്ഷം തയ്യാറാകുന്നില്ല. കൊലപാതകത്തെ സംബന്ധിച്ച് ഉയര്ന്നു വന്നിട്ടുള്ള ആക്ഷേപങ്ങള് പരി ശോധിച്ച് നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസ് ശരിയായ രീതിയിലല്ല പോകുന്നതെന്ന് ബോധ്യം വന്നാല് ജുഡീഷ്യല് അന്വേഷണമോ സി.ബി.ഐ അന്വേഷണമോ നടത്താമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.