
നേപ്പാളിന്റെ ആദ്യ പ്രസിഡന്റ്.:.
നേപ്പാളിന്റെ ആദ്യ പ്രസിഡന്റായി
നേപ്പാളി കോണ്‍ഗ്രസ്
നേപ്പാളിന്റെ ആദ്യ പ്രസിഡന്റ്.
നേപ്പാളിന്റെ ആദ്യ പ്രസിഡന്റായി നേപ്പാളി കോണ്‍ഗ്രസ് നേതാവ് രാം ബരാന്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടു. മാവോയിസ്റ്റ് സ്ഥാനാര്‍ത്ഥി രാം രാജാ പ്രസാദ് സിംഗിനെ പരാജയപ്പെടുത്തിയാണ് രാം ബരാന്‍ യാദവ് പ്രഥമ പ്രസിഡന്റായത്. രാം ബരാന്‍ യാദവിന് 308 ഉം രാം രാജാ പ്രസാദ് സിംഗിന് 282 ഉം വോട്ട് ലഭിച്ചു. ഇതോടെ മൂന്ന് മാസമായി നിലനില്‍ക്കുന്ന രാഷ്‌ട്രീയ അനശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്‌ച കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് വീണ്‌ടും വോട്ടെടുപ്പ് വേണ്‌ടി വന്നത്. ചെറു പാര്‍ട്ടികള്‍ പിന്തുണച്ചതാണ് രാം ബരാന്‍ യാദവിന് ഗുണകരമായത്.