വിധിയെഴുത്ത്‌ ഇന്ന്‌.

ന്യൂഡല്‍ഹി: കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന്റെ ഭാവിയെ നിര്‍ണ്ണയിക്കുന്ന നിര്‍ണ്ണായക വിധിയെഴുത്ത്‌ ഇന്ന്‌ വൈകിട്ട്‌. രാജ്യം മുഴുവന്‍ കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്ന രാഷ്‌ട്രീയ പ്രതിസന്ധിക്ക്‌ വൈകിട്ടോടെ അറുതിയാവും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ലോക്‌സഭയില്‍ അവതരിപ്പിച്ച വിശ്വാസ പ്രമേയം വിജയിക്കുന്നതിനുള്ള മാന്ത്രിക നമ്പറായ 271 ലേറെ അംഗങ്ങളുടെ പിന്തുണ തങ്ങള്‍ ഉറപ്പാക്കയതായി യു.പി എ വൃത്തങ്ങള്‍ ആവര്‍ത്തിച്ചു. 10 എന്‍.ഡി.എ അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന കാര്യം ഉറപ്പാക്കി കൊണ്‌ ടാണ്‌ വോട്ടെടുപ്പിനെ അതിജീവിക്കാന്‍ കഴിയുമെന്ന പ്രത്യാശ ഈ ക്യാമ്പില്‍ നിന്ന്‌ പുറത്തു വരുന്നത്‌. ജനതാദള്‍, ശിവസേന, ജനതാദള്‍, ബി.ജെ.ഡി എന്നീ പാര്‍ട്ടികളുടെ 10 എം.പിമാരാണ്‌ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിയ്‌ക്കുക.<യൃ>എന്നാല്‍ ഇതെല്ലാം വെറും പ്രചാരണങ്ങള്‍ മാത്രമാണെന്ന്‌ ബി.ജെ.പി അവകാശപ്പെടുമ്പോഴും സര്‍ക്കാര്‍ അഞ്ചു തൊട്ട്‌ ആറു വോട്ടുകളുടെ ഭൂരിപക്ഷത്തിലെങ്കിലും പിടിച്ചു നിന്നേക്കുമെന്നാണ്‌ തിങ്കളാഴ്‌ച രാത്രി വൈകിയും തെളിയുന്ന രാഷ്‌ട്രീയ ചിത്രം. അവസാന നിമിഷം അപ്രതീക്ഷിത തിരിച്ചടികളുണ്‌ടായില്ലെങ്കില്‍ ഗവണ്‍മെന്റ്‌ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കുക തന്നെ ചെയ്യും. എന്നാല്‍ മുന്നാം മുന്നണിയുടെ നേതൃത്വത്തിലേയ്‌ക്ക്‌ വരാന്‍ വെമ്പുന്ന മായാവതി അവസാന വട്ടം എന്തെങ്കിലും തന്ത്ര പരമായ നീക്കം നടത്തിയാല്‍ ഈ പ്രതീക്ഷയിന്മേല്‍ കരി പുരണ്‌ ടേക്കാം. ഇതുവരെ ലഭ്യമാകുന്ന വിവരം പക്ഷെ സര്‍ക്കാര്‍ നില ഭദ്രമാക്കുന്നതായാണ്‌. എന്തായാലും തൃണമമൂല്‍ കോണ്‍ഗ്രസ്‌ എം.പി മമതാ ബാനര്‍ജി വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടു നില്‍ക്കുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്‌ട്‌. ശിവസേനാ എം.പി തുക്കാറാം പാട്ടീല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി മീറ്റിംഗില്‍ പങ്കെടുക്കാതിരുന്നതോടെ,അദ്ദേഹവും ശിവസേന വിടുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്‌ട്‌. ശിവസേനക്ക്‌ 12 എം.പിമാരാണുള്ളത്‌. മിസോറാം നാഷണല്‍ ഫ്രണ്‌ ടും വോട്ടെടുപ്പില്‍ നിന്ന്‌ വിട്ടു നില്‍ക്കും. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം യുപിഎക്ക്‌ 271 പേരുടെ പിന്തുണയുണ്‌ട്‌. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ മുതല്‍ എല്ലാവരുടേയും ശരീരഭാഷയും സഭയിലെ പ്രകടനങ്ങളും തങ്ങളുടെ നില ഭദ്രമാണെന്ന സന്ദേശം പുറത്തുവിടുന്നതായിരുന്നു. ഈ സര്‍ക്കാര്‍ ന്യൂന പക്ഷ മല്ലെന്നും 276 അംഗങ്ങളുടെ പിന്‍ബലം തങ്ങള്‍ക്കുണ്‌ടെന്നും വിദേശകാര്യ മന്ത്രി പ്രണാബ്‌ മുഖര്‍ജി അവകാശപ്പെടുകയുമുണ്‌ ടായി. തച്ചുടയ്‌ക്കലുകളും ഉണ്‌ ടാവുകയും ചെയ്യും. രാമസേതുവും അമര്‍നാഥും അദ്വാനി തന്റെ പ്രസംഗത്തില്‍ അടിയില്‍ വരച്ച്‌ പറഞ്ഞുപോയത്‌ അതുകൂടി കണ്‌ ടാവും എന്ന്‌ കരുതുന്നതില്‍ തെറ്റില്ല.