സര്ക്കാര് ന്യൂനപക്ഷമല്ല.
ന്യൂഡല്ഹി : സര്ക്കാര് ന്യൂനപക്ഷ സര്ക്കാരല്ലെന്ന് വിദേശകാര്യമന്ത്രി പ്രണബ് മുഖര്ജി ലോക്സഭയില് പറഞ്ഞു. വിശ്വാസപ്രമേയ ചര്ച്ചയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.എസ്.പി യും ഇടത് പാര്ട്ടികളും സര്ക്കാരിനുള്ള പിന്തുണ പിന്വലിച്ചപ്പോള് അംഗസംഖ്യ സര്ക്കാരിനെ പിന്തുണനല്കുന്നവരുടെ എണ്ണം 237 ആയി കുറഞ്ഞിരുന്നു. സമാജ്വാദി പാര്ട്ടി 39 എം.പിമാരുടെ പിന്തുണ കൂടി പ്രഖ്യാപിച്ചപ്പോള് സര്ക്കാരിന് 276 എം.പി മാരുടെ പിന്തുണയുണ്ട്. അതിനാല് സര്ക്കാര് ന്യൂനപക്ഷമല്ലെന്നും പ്രണബ് മുഖര്ജി വ്യക്തമാക്കി.ഇടതുകക്ഷികളാണ് ഗവണ്മെന്റിനെ അസ്ഥിരപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് എല്. കെ അദ്വാനിക്കുള്ള മറുപടിയായി പ്രണാബ് മുഖര്ജി പറഞ്ഞു. അദ്വാനി വസ്തുതകള് വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു<യൃ>രാജ്യത്തിന്റെയും, ജനങ്ങളുടെയും താല്പ്പര്യം കോണ്ഗ്രസ് ബലി കഴിക്കില്ലെന്ന് പ്രണബ് മുഖര്ജി പറഞ്ഞു. ആണവകരാര് നടപ്പാകേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് യു.പി.എയും കോണ്ഗ്രസും കരാര് യാഥാര്ത്ഥ്യമാക്കാന് ശ്രമിക്കുന്നത്. അദ്ദേഹം പറഞ്ഞു.