
പക്ഷാഘാതംവന്നസര്‍ക്കാര്‍.:.
ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ അധികാരത്തി
ലിരിയ്‌ക്കുന്നത് പക്ഷാഘാതം
പക്ഷാഘാതം വന്ന സര്‍ക്കാര്‍.
ന്യൂഡല്‍ഹി : കേന്ദ്രത്തില്‍ അധികാരത്തിലിരിയ്‌ക്കുന്നത് പക്ഷാഘാതം വന്ന സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി. വിശ്വാസ വോട്ടെടുപ്പില്‍ യു.പി.എ സര്‍ക്കാര്‍ പരാജയപ്പെടുമെന്നും ദീര്‍ഘമായി പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇത്തരം ഒരു സമ്മേളനം ചേരേണ് ടി വന്നതിന് സമാനമായ സാഹചര്യം പതിറ്റാണ് ടുകള്‍ നീണ് ട തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ കണ് ടിട്ടില്ല. പ്രധാനമന്ത്രി തന്നെയാണ് ഇതിന് അവസരമൊരുക്കിയത്. മറ്റാരേയും കുറ്റം പറയേണ് ട കാര്യമില്ലെന്നും അദ്വാനി ചൂണ് ടിക്കാട്ടി.നിരവധി തവണ ട്രഷറി ബഞ്ചുകളില്‍ നിന്നുള്ള തടസ്സപ്പെടുത്തല്‍ കൊണ് ട് പ്രതിപക്ഷ നേതാവിന് പ്രസംഗം നിര്‍ത്തേണ് ടി വന്നു. സര്‍ക്കാരിനെതിരെ രൂക്ഷമായ ആക്രമണമാണ് അദ്വാനി അഴിച്ചുവിട്ടത്.തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആണവക്കരാര്‍ പൊളിച്ചെഴുതുമെന്ന് എല്‍.കെ.അദ്വാനി വ്യക്തമാക്കി. തുല്യശക്തികള്‍ തമ്മിലുള്ള കരാറാക്കി മാറ്റും. തങ്ങള്‍ അമേരിക്കയ്‌ക്കോ ആണവക്കരാറിനോ എതിരല്ല. എന്നാല്‍ വ്യവസ്ഥകളെക്കുറിച്ച് ഭിന്നതയുണ് ട്. ഈ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ ചില വ്യക്തികള്‍ തമ്മിലുള്ള ധാരണയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇത് തന്റെ പൊങ്ങച്ചപ്രകടനത്തിനുള്ള ഒന്നായി ഉയര്‍ത്തിക്കാണിയ്‌ക്കുകയാണ്. കരാറിലെ വിശദാംശങ്ങള്‍ തങ്ങളെ പിന്തുണയ്‌ക്കുന്ന കക്ഷികളില്‍ നിന്നുപോലും മറച്ചുവെച്ചത് കൂട്ടുകക്ഷി ഭരണത്തിന്റെ സദാചാരം അറിയാത്തതുകൊണ് ടാണ്. ആണവ കരാര്‍ രണ്‌ട് രാജ്യങ്ങള്‍ തമ്മിലുള്ളതല്ല, രണ്‌ട് വ്യക്തികള്‍ തമ്മിലുള്ളതാണ്. സുപ്രധാന കരാറുകള്‍ ഒപ്പിടുന്നതിന് മുന്‍പ് പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക് വെയ്‌ക്കണമെന്ന ഭരണഘടനാ ഭേദഗതി കൊണ്‌ടു വരണം. ആണവകരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടതുപക്ഷത്തെ വഞ്ചിച്ചുവെന്നും സര്‍ക്കാരിനെ പ്രതിപക്ഷം ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും അദ്വാനി ചൂണ് ടിക്കാട്ടി.