ചര്‍ച്ച നടത്തിയ ശേഷം
ന്യൂഡല്‍ഹി : വിശ്വാസ വോട്ട് നേടിയാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തിയ ശേഷമേ ആണവകരാര്‍ നടപ്പാക്കൂവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കി. ഇന്ത്യാ- അമേരിക്ക ആണവക്കരാര്‍ പ്രശ്‌നത്തില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച സാഹചര്യത്തില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചശേഷം സംസാരിയ്‌ക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ മന്ത്രിസഭയിലുള്ള സഭയുടെ വിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവാചകത്തിലുള്ള പ്രമേയം അവതരിപ്പച്ചതിനുശേഷം നടത്തിയ പ്രസംഗത്തില്‍ രാജ്യം പരീക്ഷണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നതില്‍ ഖേദമുണ് ടെന്ന് മന്‍മോഹന്‍സിംഗ് പറഞ്ഞു.സോണിയാ ഗാന്ധി, ഹര്‍കിഷന്‍സിംഗ് സുര്‍ജിത്ത്, ജ്യോതി ബസ്സു , എന്നിവരുടെ പേരുകള്‍ സ്‌പര്‍ശിച്ചുകൊണ് ടാണ് മന്‍മോഹന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ഇതുവരെയുള്ള എല്ലാ നടപടികളും ജനങ്ങള്‍ക്ക് വേണ്‌ടിയായിരുന്നുവെന്ന് മന്‍മോഹന്‍ പറഞ്ഞു.ജ്യോതിബസുവും കരുണാനിധിയും സോണിയാ ഗാന്ധിയും മുന്നോട്ടുവച്ച കാഴ്‌ചപ്പാടുകളെയാണ് ഈ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ആണവക്കരാര്‍ രാജ്യ വികസനത്തിന് അത്യാവശ്യമാണ്. ആണവോര്‍ജ്ജ വിതരണ രാജ്യങ്ങളുമായും അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സിയുമായും ചര്‍ച്ച നടത്തിയശേഷം പാര്‍ലമെന്റിന്റെ മുന്നില്‍ കാര്യങ്ങള്‍ വിശദീകരിയ്‌ക്കാമെന്ന് ഇടതു പക്ഷ പാര്‍ട്ടികളെ അറിയിച്ചിരുന്നതാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. മന്‍മോഹന്‍സിംഗിന്റെ പ്രസംഗത്തെ ട്രഷറി ബഞ്ചുകളില്‍ നിന്നുള്ളവര്‍ ഹസ്‌താരവങ്ങളോടെ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം ഏഴുമിന്നിട്ടോളം നീണ് ടു.