സര്ക്കാഹരിന് ന്പിദന്തുണ
http://www.anweshanam.com/articles/2124/1/-/Page1.html
By Sulphikar Methar
Published on July 20, 2008
സര്ക്കാരിന് പിന്തുണ.:.
ന്യൂഡല്ഹി: കേന്ദ്രസര്ക്കാരിനെ
പിന്തുണയ്ക്കാന് ഝാര്ഖണ്ഡ് മുക്തി
സര്ക്കാഹരിന് ന്പിദന്തുണ
സര്ക്കാരിന് ന്തുണ
ന്യൂഡല്ഹി: കേന്ദ്രസര്ക്കാരിനെ പിന്തുണയ്ക്കാന് ഝാര്ഖണ്ഡ് മുക്തി മോര്ച്ച തീരുമാനിച്ചു. രാവിലെ ജെ.എം.എം നേതാവ് ഷിബുസോറന് കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് തീരുമാനം. സോറനെ കേന്ദ്ര കല്ക്കരി ഖനിമന്ത്രിയാക്കും. പാര്ട്ടിക്ക് ഒരു സഹമന്ത്രിസ്ഥാനവും നല്കാന് തീരുമാനമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജെ.എം.എം. സര്ക്കാരിനെ പിന്തുണക്കുന്നത്. ഝാര്ഖണ്ഡ് മുഖ്യമന്ത്രി മധുകോഡ, ഉപമുഖ്യമന്ത്രി സുധീര് മഹാതോ എന്നിവര് ഒരു മണിക്കൂര് നീണ്ട ചര്ച്ചയില് പങ്കെടുത്തു. പാര്ട്ടിക്ക് അഞ്ച് എം.പി.മാരാണ് ലോക്സഭയില് ഉള്ളത്. ഝാര്ഖണ്ഡിന്റെ വികസനത്തിനുവേണ്ടി ഉന്നയിച്ച ആവശ്യങ്ങള് സോണിയാഗാന്ധി അംഗീകരിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീര് മഹാതോ പറഞ്ഞു.