Anweshanam - http://www.anweshanam.com
സര്ക്കാരിനെതിരെ ആര്.എല്.ഡിയും ജെ.ഡി.എസും
http://www.anweshanam.com/articles/2119/1/--/Page1.html
Sulphikar Methar

 
By Sulphikar Methar
Published on July 20, 2008
 

സര്‍ക്കാരിനെതിരെ ആര്‍.എല്‍.ഡിയും ജെ.ഡി.എസും
നിര്‍ണായ വിശ്വാസവോട്ട്‌ തേടുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചു കൊണ്‌ട്‌ സര്‍ക്കാരിനെതിരെ വോട്ടുചെയ്യാന്‍ ആര്‍.എല്‍.ഡിയും ജെ.ഡി.എസും തീരുമാനിച്ചു. ഇന്ന്‌ രാവിലെ

സര്ക്കാരിനെതിരെ ആര്.എല്.ഡിയും ജെ.ഡി.എ

സര്‍ക്കാരിനെതിരെ ആര്‍.എല്‍.ഡിയും ജെ.ഡി.എസും
നിര്‍ണായ വിശ്വാസവോട്ട്‌ തേടുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചു കൊണ്‌ട്‌ സര്‍ക്കാരിനെതിരെ വോട്ടുചെയ്യാന്‍ ആര്‍.എല്‍.ഡിയും ജെ.ഡി.എസും തീരുമാനിച്ചു. ഇന്ന്‌ രാവിലെ മായാവതിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമാണ്‌ നിര്‍ണായകമായ ഈ തീരുമാനം. സര്‍ക്കാരിന്‌ പരാജയം ഉറപ്പാവുകയാണെങ്കില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും ആര്‍.എല്‍.ഡിയില്‍ നിന്നും കൂടുതല്‍ എം.പിമാര്‍ ബി.എസ്‌.പിയിലേക്ക്‌ ചായാന്‍ സാധ്യതയുണെ്‌ട്‌. ഇന്നുരാവിലെ ബി.എസ്‌.പി. നേതാവ്‌ മായാവതിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമാണ്‌ ആര്‍.എല്‍.ഡി. നിലപാട്‌ വ്യക്തമാക്കിയത്‌. പാര്‍ട്ടിയുടെ മൂന്ന്‌ എം.പി.മാരും സര്‍ക്കാരിനെ എതിര്‍ത്ത്‌ വോട്ടുചെയ്യുമെന്ന്‌ പാര്‍ട്ടി അധ്യക്ഷന്‍ അജിത്‌ സിംഗ്‌ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണവും ആണവകരാറും വിശദമായി വിലയിരുത്തിയശേഷമാണ്‌ തീരുമാനം കൈക്കൊണ്‌ടത്‌. സമാജ്‌വാദി പാര്‍ട്ടിയെ ഒപ്പം നിര്‍ത്താനുള്ള കോണ്‍ഗ്രസ്‌ തീരുമാനം അംഗീകരിക്കാനാവില്ലെന്നും അജിത്‌ സിംഗ്‌ പറഞ്ഞു.