
നെല്‍സണ്‍ മണേ്‌ടലക്ക് 90.
കേപ്‌ടൗണ്‍:വര്‍ണ വിവേചനങ്ങള്‍ക്കെതിരെ പോരാടാനായി ജീവിതമുഴിഞ്ഞ മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണേ്‌ടല 90-ാം ജന്‌മദിനമാഘോഷിക്കുന്നു. ആഘോഷ പരിപാടികള്‍ ഇന്ന് കേപ്‌ടൗണില്‍ ഔപചാരികമായി ആരംഭിക്കും.ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്ന വര്‍ണ വിവേചനത്തിനെതിരെ പോരാടിയതിന്റെ പേരില്‍ നെല്‍സണ്‍ മണേ്‌ടല 27 വര്‍ഷം ജയില്‍വാസം അനുഭവിച്ചിരുന്നു. 1993-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ അദ്ദേഹം 1994 ല്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി. പ്രസിഡന്റ് സ്‌ഥാനത്തെത്തുന്ന ആദ്യത്തെ കറുത്തവര്‍ഗ്‌ഗക്കാരനായിരുന്നു മണേ്‌ടല.2004 ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചെങ്കിലും ലോകമെമ്പാടും എയിഡ്‌സ് നിര്‍വ്യാപന പരിപാടികളുടെ പ്രചരണങ്ങളുമായി അദ്ദേഹം സാമൂഹിക സേവനം നടത്തി വരികയാണ്. 2005 ല്‍ സ്വന്തം മകള്‍ മരിച്ചത് എയിഡ്‌സ് ബാധമൂലമായിരുന്നു എന്ന മണേ്‌ടലയുടെ ധീരമായ പ്രഖ്യാപനം ഏറെ ലോക ശ്രദ്ധ നേടിയിരുന്നു. ലോകത്തിലെ സമ്പന്നരോട് ദരിദ്രരായ പാവങ്ങളെ സഹായിക്കാന്‍ മണേ്‌ടല 90-ാം ജന്‌മദിനത്തില്‍ ആഭ്യര്‍ത്ഥിച്ചു.