Anweshanam - http://www.anweshanam.com
achappam
http://www.anweshanam.com/articles/210/1/achappam/Page1.html
Sulphikar Methar

 
By Sulphikar Methar
Published on March 29, 2008
 

അച്ചപ്പമൊന്നു പരീക്ഷിച്ചാലോ?.:.
ചൂടുള്ള ചായയ്ക്കൊപ്പം കറുമുറെ
കൊറിക്കാനുളള വിവിധ 


Achappam

അച്ചപ്പമൊന്നു പരീക്ഷിച്ചാലോ?


ചൂടുള്ള ചായയ്ക്കൊപ്പം കറുമുറെ കൊറിക്കാനുളള വിവിധ ലഘുപലഹാരങ്ങള് വീട്ടില്തന്നെ തയാ റാക്കാം... എണ്ണയൊഴുകുന്ന പലഹാരങ്ങള് കൊളസട്രോള് നിരക്കു കൂട്ടുന്നതോര്ത്ത് ആധിയും ഇല്ലേയില്ല... ഇന്നു അച്ചപ്പ മൊന്നു പരീക്ഷിച്ചാലോ?

 



താഴെക്കാണുന്ന
ചേരുവകളാണ് അച്ചപ്പത്തിന് ആവശ്യം: .

 അരി മാവ്- 1/2കിലോ .

 മുട്ട-2 എണ്ണം.

തേങ്ങ ചിരകിയത് - 2 കപ്പ്.

പഞ്ചസാര-2 ടീ സ്പൂണ് .

വാനില സത്ത്- 1/2 ടീ സ്പൂണ്.

എള്ള് -2 ടീ സ്പൂണ്.

ഉപ്പ് -ഒരു നുള്ള്.

എണ്ണ-പാകത്തിന്

തയാറാക്കുന്ന വിധം: സാമാന്യം വലിയ വാവട്ടമുളള പാത്രത്തില് അരിമാവെടുക്കുക. ചിരകിയ തേങ്ങയില് നിന്ന് പിഴിഞ്ഞെടുത്ത തേങ്ങാപ്പാല് മാവിലൊഴിക്കു. മുട്ടകള് ഒരോന്നായി പൊട്ടിച്ച് പ്രത്യേക പാത്രത്തിലിട്ട് നന്നായി ഉടയ്ക്കുക. ഉടച്ച മുട്ടയോടൊപ്പം പഞ്ചസാര, എള്ള്, വാനില സത്ത്, ഉപ്പ് എന്നിവ മാവില് ചേര്ത്ത് നന്നായി കുഴയ്ക്കുക. ചീനച്ചട്ടിയില് പാകത്തിന് എണ്ണയൊഴിച്ചു ചൂടാക്കുക. എണ്ണ നല്ല പോലെ തിളച്ച ശേഷം 'അച്ചപ്പം അച്ച് (അച്ചപ്പമുണ്ടാക്കുന്നതിനുള്ള പ്രത്യേക തരം അച്ച്) തിളച്ച എണ്ണയില് ഇറക്കി ഒരു മിനിറ്റ് വയ്ക്കുക. ശേഷം മിശ്രിതങ്ങളെല്ലാം ചേര്ത്ത മാവില്  മുക്കാല് ഭാഗത്തോളം മുക്കിയ അച്ച് എണ്ണയില് മുക്കുക. എണ്ണയില് മുക്കിയ ഭാഗം വെന്ത് പാകമാകുമ്പോള് പൊടിഞ്ഞു പോകാതെ അടര്ത്തി മറുഭാഗം എണ്ണയിലേക്കിടുക. പാകത്തിന് മൊരിഞ്ഞു കഴിയുമ്പോള് എണ്ണയില് നിന്ന് പാത്രത്തിലേക്കു കോരുക. എണ്ണ ധികമുണ്ടെന്ന് തോന്നുന്നെങ്കില് പേപ്പര് ടൌവ്വല് ഉപയോഗിച്ചു തുടച്ചോ അരിപ്പയുള്ള സ്റ്റീല് പാത്രത്തിലേക്കു കോരി, എണ്ണ തോര്ന്ന ശേഷം മറ്റു പാത്രങ്ങളിലേക്കു മാറ്റുകയോ ആവാം. ആവി പറക്കുന്ന അച്ചപ്പം റെഡി....എത്രയെളുപ്പം