

വാദം കാപട്യമാണെന്ന് പ്രകാശ് കാരാട്ട്.:.
ന്യൂഡല്‍ഹി: സ്‌പീക്കര്‍ക്ക് പാര്‍ട്ടിയോ രാഷ്‌ട്രീയമോ ഇല്ലെന്ന വാദം കാപട്യമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സോമനാഥ് ചാറ്റര്‍ജി ലോക്‌സഭാ സ്‌പീക്കര്‍ സ്ഥാനം രാജിവക്കാത്തത് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച്
വാദം കാപട്യമാണെന്ന് പ്രകാശ് കാരാട്ട്.
ന്യൂഡല്‍ഹി: സ്‌പീക്കര്‍ക്ക് പാര്‍ട്ടിയോ രാഷ്‌ട്രീയമോ ഇല്ലെന്ന വാദം കാപട്യമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സോമനാഥ് ചാറ്റര്‍ജി ലോക്‌സഭാ സ്‌പീക്കര്‍ സ്ഥാനം രാജിവക്കാത്തത് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കാരാട്ട്. സ്‌പീക്കര്‍ സ്ഥാനം വഹിക്കുന്നതു കൊണ്‌ട് ഒരാള്‍ക്ക് രാഷ്‌ട്രീയ അംഗത്വം ഇല്ലാതാകുന്നില്ല. സ്‌പീക്കര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ചിലര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്‌ട്. എന്നാല്‍ എപ്പോള്‍ രാജിവെക്കണം എന്നത് സംബന്ധിച്ച് തീരുമാനം എടുക്കേണ്‌ടത് സ്‌പീക്കര്‍ മാത്രമാണ്. ഇന്ത്യ അമേരിക്ക ആണവകരാര്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിച്ചത് തെറ്റായി പോയെന്നും കാരാട്ട് പറഞ്ഞു.