കേരളത്തില്‍ ഐ.ഐ.ടി
ന്യൂഡല്‍ഹി: കേരളത്തിനു ഐ.ഐ.ടി അനുവദിക്കാമെന്ന്‌പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ ഉറപ്പ്. ഇന്ന്‌കേന്ദ്രമന്ത്രിസഭ പ്രഖ്യാപിച്ച എട്ടു ഐ.ഐ.ടികളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല. ഇതേ തുടര്‍ന്ന്‌പ്രതിരോധ മന്ത്രി എ.കെ ആന്റണിയും പ്രവാസകാര്യ മന്ത്രി വയലാര്‍ രവിയും പ്രശ്‌നം പ്രധാനമന്ത്രിയുടെ മുമ്പില്‍ എത്തിക്കുകയായിരുന്നു.
കേരളത്തിനു ഐ.ഐ.ടി ലഭിക്കാന്‍ അര്‍ഹതയുണ്‌ടെന്ന്‌പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രമാനവ വിഭവശേഷി മന്ത്രി അര്‍ജുന്‍ സിംഗും ഇക്കാര്യത്തില്‍ കേരളത്തിനു ഉറപ്പുനല്‍കി്.
Comments 